കോടോത്ത് പിന്മാറില്ല: കരുണാകരന്‍
തിരുവനന്തപുരം: കോടോത്ത് ഗോവിന്ദന്‍നായര്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറുന്ന പ്രശ്നമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ഏപ്രില്‍ ഒമ്പത് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രശ്നത്തില്‍ ഐ ഗ്രൂപ്പിനെ ആരും വിരട്ടാന്‍ നോക്കേണ്ട. കോടോത്ത് ഗോവിന്ദന്‍നായര്‍ എന്തായാലും മത്സരരംഗത്തുണ്ടാകുമെന്നും കരുണാകരന്‍ വ്യക്തമാക്കി.
കോടോത്തിനെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി എന്നോട് ആവശ്യപ്പെട്ടില്ല. കോണ്‍ഗ്രസ് പ്രസിഡന്റിന് അക്കാര്യം എന്നെ അറിയിക്കാമായിരുന്നു. ഇനി കോടോത്തിനെ പിന്‍വലിക്കില്ല. കോടോത്ത് ജയിക്കില്ലെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹം മാത്രമാണ്. കോടോത്തിനെ പിന്‍വലിപ്പിച്ചുകൊണ്ട് ഒരു തീരുമാനവും ഉണ്ടാകില്ല. - കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications