Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടോത്ത് രാജ്യസഭയിലെത്തും: കരുണാകരന്‍

തിരുവനന്തപുരം: കോടോത്ത് ഗോവിന്ദന്‍നായര്‍ രാജ്യസഭയിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. കോടോത്തിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുറത്താക്കല്‍ നടപടിയിലൂടെ ഐ ഗ്രൂപ്പിനെ തകര്‍ക്കാനോ ഗ്രൂപ്പിന്റെ മനോവീര്യം കെടുത്താനോ ആരും നോക്കേണ്ട. കോടോത്ത് ഗോവിന്ദന്‍നായരെ പിന്‍വലിക്കുന്ന പ്രശ്നമേയില്ല. കോടോത്തിനെതിരായ ശിക്ഷാനടപടി പ്രതീക്ഷിച്ചിരുന്നതാണ്.- കരുണാകരന്‍ പറഞ്ഞു.

ഇപ്പോഴത്തെ യുദ്ധാന്തരീക്ഷത്തില്‍ അന്തിമവിജയമാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. വന്‍ ഭൂരിപക്ഷത്തോടെ കോടോത്ത് ജയിച്ചുവരും. ഹൈക്കമാന്റിന് ഏത് സമയവും താനുമായി ബന്ധപ്പെടാവുന്നതാണ്. പക്ഷെ ഇതുവരെയും ഹൈക്കമാന്റ് താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+