Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടോത്ത് ഗോവിന്ദന്‍നായരെ പുറത്താക്കി

ദില്ലി: രാജ്യസഭയിലേക്ക് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോടോത്ത് ഗോവിന്ദന്‍നായരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണഘടനയുടെ 19(എഫ്-5) എന്ന നിയമപ്രകാരമാണ് കോടോത്തിനെ പുറത്താക്കിയത്.

ഏപ്രില്‍ ഒമ്പത് ബുധനാഴ്ച എഐസിസി വക്താവ് ജയപാല്‍ റെഡ്ഡി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കോടോത്തിനെ പിന്‍വലിക്കില്ലെന്ന് കരുണാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോടോത്തിനെ പുറത്താക്കിക്കൊണ്ട് ജയപാല്‍ റെഡ്ഡിയുടെ പ്രഖ്യാപനമുണ്ടായത്.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള കത്ത് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 14ന് എല്ലാ എംഎല്‍എമാരും നിയമസഭയില്‍ ഹാജരാകണമെന്നും ഹൈക്കമാന്റിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കെ. മുരളീധരന്‍ എല്ലാ എംഎല്‍എമാര്‍ക്കും അയച്ച കത്തും ജയപാല്‍ റെഡ്ഡി വാര്‍ത്താലേഖകര്‍ക്ക് വിതരണം ചെയ്തു.

മത്സരത്തില്‍ നിന്നും പിന്‍മാറാനുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അഭ്യര്‍ത്ഥന അവഗണിച്ചുകൊണ്ടാണ് കോടോത്ത് ഗോവിന്ദന്‍നായര്‍ മത്സരിക്കുന്നത്. ഇതാണ് ശിക്ഷാനടപടിക്ക് കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+