Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി സോണിയയെ കണ്ടു, പരിഹാരം ബുധനാഴ്ച

ദില്ലി: ഏപ്രില്‍ എട്ട് ചൊവാഴ്ച രാത്രി കെ പി സി സി പ്രസിഡണ്ട് കെ മുരളീധരന്‍ സോണിയാ ഗാന്ധിയെ കണ്ട് കേരളത്തിലെ രാജ്യസഭാ സീറ്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രശ്നം പരിഹരിയ്ക്കപ്പെട്ടിട്ടില്ല.

വയലാര്‍ രവിയും തെന്നല ബാലകൃഷ്ണപിള്ളയും തന്നെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെന്ന് സോണിയ വീണ്ടും മുരളീധരനെ ധരിപ്പിച്ചു. മത്സരത്തില്‍ നിന്ന് പിന്മാറാനായി കോടോത്ത് ഗോവിന്ദന്‍ നായരോട് ആവശ്യപ്പെടണമെന്നും സോണിയ മുരളിയോട് ആവശ്യപ്പെട്ടതായി സോണിയയെ കണ്ട് വന്ന മുരളി പറഞ്ഞു. കഴിയുന്നതും ചൊവാഴ്ച രാത്രി തന്നെ കെ കരുണാകരനും കോടോത്തുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിയ്ക്കാമെന്നാണ് മുരളി സോണിയയോട് പറഞ്ഞത്. അതിന് ശേഷം ഏപ്രില്‍ ഒമ്പത് ബുധനാഴ്ച വീണ്ടും സോണിയയെ കാണാമെന്നും മുരളി വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച രാവിലെ 10 മണിവരെ മുരളി സോണിയയെ കാണാനായി പോയിട്ടില്ല. കരുണാകരനും കോടോത്തുമായി സംസാരിച്ചതിന്റെ ഫലം എന്താണെന്ന് മുരളി ഇതുവരെ ആരോടും വ്യക്തമാക്കിയിട്ടുല്ല.

ഇപ്പോഴും താന്‍ കെ പി സി സി പ്രസിഡണ്ടെന്ന നിലയിലാണ് സോണിയ തന്നോട് സംസാരിച്ചതെന്ന് മുരളി വ്യക്തമാക്കി. പ്രസിഡണ്ടായി പ്രവര്‍ത്തിയ്ക്കാനുള്ള വിഷമതകള്‍ സോണിയയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ വേണമെങ്കില്‍ രാജികത്തായി കണക്കാക്കാമെന്ന് ചൊവാഴ്ചയും മുരളി പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നം പരിഹരിയ്ക്കപ്പെടുന്നതുവരെയെങ്കിലും മുരളി പ്രസിഡണ്ടായി തുടരണമെന്ന് സോണിയ മുരളിയോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

മുരളി സോണിയയെ കണ്ടപ്പോള്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണിയും സോണിയയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+