സി ബി ഐ അന്വേഷണം: കേന്ദ്ര സന്ദേശമില്ല
തിരുവനന്തപുരം: മുത്തങ്ങയില്‍ പൊലീസ് വെടിവയ്പ് നടത്തിയതിനെക്കുറിച്ച് സി ബി ഐ അന്വേഷിയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് മറുപടി ഒന്നും കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആന്റണി പറഞ്ഞു.
സംസ്ഥാന പൊലീസില്‍ 600 വനിതാ കോണ്‍സ്റബിള്‍ മാരെക്കൂടി നിയമിയ്ക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. മന്ത്രിസഭാ തീരൂമാനങ്ങള്‍ വിശദീകരിയ്ക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പൊലീസ് സേനയുടെ പത്ത് ശതമാനം വനിതകളാക്കുകയെന്ന നയത്തിന്റെ ഭാഗമാണിത്.
ഗോശ്രീ പാലങ്ങളുടെ പണിയ്ക്കായി 29 കോടി രൂപ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ ജാമ്യം നില്‍ക്കും. ഭൂമി ഇല്ലാത്ത ആദിവാസികള്‍ക്ക് 1600 ഏക്കര്‍ ഭൂമി ഈ മാസം നല്‍കുമെന്ന് ആന്റണി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണിത്.
കേരളത്തില്‍ വീണ്ടും വീണ്ടും പല പാര്‍ട്ടികളും ഹര്‍ത്താലുകള്‍ നടത്തുന്നതില്‍ ജനങ്ങള്‍ അസഹിഷ്ണതയുള്ളവരാണെന്ന് ആന്റണി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications