ഇറാഖികളുടെ സര്‍ക്കാര്‍ വരും: ബുഷ്

വടക്കന്‍ അയര്‍ലന്റ്: ഇറാഖില്‍ നിലവില്‍ വരുന്ന പുതിയ സര്‍ക്കാര്‍ ഇറാഖികളുടേതായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും. ഇരുവരും വടക്കന്‍ അയര്‍ലാന്റില്‍ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഐക്യരാഷ്ട്രസഭയ്ക്ക് ഈ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായകപങ്കുണ്ടായിരിക്കും. ഒരിക്കലും ഇക്കാര്യത്തില്‍ യുഎസ് ഏകപക്ഷീയമായി തീരുമാനമെടുക്കില്ല. ഐക്യാരാഷ്ട്രസഭയായിരിക്കും ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തില്‍ മുഖ്യ ശക്തി. പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ ഐക്യരാഷ്ട്രസഭയുടെ അനുഭവ പരിചയവും പിന്തുണയും ആവശ്യമാണ്.- ഇരുവരും ചൂണ്ടിക്കാട്ടി.
ഇറാഖിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീയിയില്‍ മുന്നേറാനാണ് യുഎസ്-ബ്രിട്ടീഷ് സേന ശ്രമിക്കുന്നത്. പലപ്പോഴും ഇറാഖി പട്ടാളക്കാര്‍ തന്നെയാണ് ഇറാഖികളുടെ മേല്‍ ദുരിതം വര്‍ഷിക്കുന്നത്. മുസ്ലിംങ്ങളുടെ പുണ്യസ്ഥലങ്ങള്‍ക്ക് കേടുപറ്റാത്ത രീതിയിലാണ് ആക്രമണം നടത്തുന്നതെന്നും ഇരുവരും പറഞ്ഞു.












Click it and Unblock the Notifications