Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഗ്ദാദില്‍ പകല്‍ക്കൊള്ള

War on Iraq
ബാഗ്ദാദ്: ബാഗ്ദാദ് നഗരത്തിലെങ്ങും പകല്‍കൊള്ള വ്യാപകം. ഇറാഖികള്‍ തന്നെയാണ് തകര്‍ന്ന ഓഫീസ് കെട്ടിടങ്ങളില്‍ നിന്നും സാധനസാമഗ്രികള്‍ കൊള്ളയടിക്കുന്നത്. കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും സൈനികവാഹനങ്ങളും വരെ കൊള്ളയടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ചെറിയ ചെറിയ സാമൂഹ്യവിരുദ്ധരുടെ സംഘങ്ങള്‍ കയ്യില്‍ കിട്ടുന്നതെന്തും കൈക്കലാക്കി ഓടിമറയുകയാണ്. സദ്ദാം ഹുസൈന്റെ സേനയ്ക്ക് ബാഗ്ദാദില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ സൂചനയാണിതെന്നും പറയപ്പെടുന്നു.

സദ്ദാമിന്റെ സൈനിക കേന്ദ്രങ്ങളിലൊന്നിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും നടന്ന കൊള്ളകള്‍ സദ്ദാമിന്റെ ശക്തിക്ഷയിച്ചതിന്റെ വ്യക്തമായ ചിത്രമാണ് നല്കുന്നത്.

ഇതിനിടെ യുഎസ് സൈന്യം സദ്ദാമിന്റെ നഗരമായ തിക്രിത് പിടിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോഴും ഇറാഖി പോരാളികള്‍ ചെറുത്തുനില്പ് നടത്തുന്ന പ്രധാന നഗരമാണ് തിക്രിത്. സദ്ദാം തിക്രിതില്‍ അഭയം തേടിയിരിക്കുകയാണെന്നാണ് സദ്ദാമിന്റെ ശത്രുക്കളായ ഷിയാകള്‍ നല്കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+