Get Updates
Get notified of breaking news, exclusive insights, and must-see stories!

സദ്ദാമിനെതിരെ ഷിയാകള്‍ രംഗത്ത്

War on Iraq
ബാഗ്ദാദ്: കിഴക്കന്‍ ഇറാഖില്‍ സദ്ദാം ഹുസൈനെതിരെ ഷിയാ വിഭാഗത്തില്‍പെട്ട മുസ്ലിങ്ങള്‍ പരസ്യമായി രംഗത്ത്. സദ്ദാം ദൈവത്തിന്റെ എതിരാളിയാണെന്ന മുദ്രാവാക്യം മുഴക്കി കിഴക്കന്‍ ഇറാഖില്‍ പലയിടത്തും ഷിയാമുസ്ലിങ്ങള്‍ പ്രകടനം നടത്തുകയാണ്.

ഇവര്‍ ബാഗ്ദാദിലേക്ക് നീങ്ങുന്ന യുഎസ് സൈന്യത്തിന് അഭിവാദ്യം മുഴക്കുകയും ചെയ്യുന്നു. സദ്ദാമിന്റെ ചിത്രങ്ങള്‍ നശിപ്പിക്കുന്നതിന് ഷിയാ മുസ്ലിങ്ങള്‍ മടികാട്ടുന്നില്ല. ബാഗ്ദാദിലെ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ കയറി ഫ്ലവര്‍ വേസുകള്‍ മുതല്‍ കസേരകള്‍ വരെ ഇവര്‍ എടുത്തുകൊണ്ട് പോകുകയും ചെയ്യുന്നു. പക്ഷെ സാമൂഹ്യവിരുദ്ധരെ സഖ്യസേന കര്‍ശനമായി നേരിടുന്നുണ്ട്.

സദ്ദാമിന്റെ അധികാരവലയം ദുര്‍ബലമായി എന്ന് ബോധ്യപ്പെട്ടതിനാലാണ് പരസ്യമായി ഷിയാകള്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+