Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസ് ഓഹരി: 1113 രൂപ ഇടിവ്

ബാംഗ്ലൂര്‍: കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ പ്രഖ്യാപിച്ച ദിവസം തന്നെ ഇന്‍ഫോസിസ് ഓഹരിയ്ക്ക് വിപണിയില്‍ വന്‍ തകര്‍ച്ച. ഏപ്രില്‍ 10 വ്യാഴാഴ്ച ഏകദേശം 1113 രൂപയുടെ ഇടിവാണ് ഇന്‍ഫോസിസ് ഓഹരികളില്‍ ഉണ്ടായത്. ഇന്‍ഫോസിസ് ഓഹരിക്ക് ഒരു ദിവസം നേരിടേണ്ടി വന്ന ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്.

2002-2003 സാമ്പത്തിക വര്‍ഷത്തില്‍ 957 കോടി രൂപയുടെ ലാഭം പ്രഖ്യാപിച്ചെങ്കിലും ഭാവിവളര്‍ച്ചയുടെ കാര്യത്തില്‍ അത്രയൊന്നും പ്രതീക്ഷയില്ലാത്ത ചിത്രമാണ് ഇന്‍ഫോസിസ് അവതരിപ്പിച്ചത്. ഇന്‍ഫോസിസിന്റെ ഓഹരി ഇത്രയും തിരിച്ചടി നേരിട്ടതും ഇതുകൊണ്ടാണെന്ന് കരുതുന്നു.

ഇറാഖ് യുദ്ധവും സാര്‍സ് രോഗവും തങ്ങളുടെ വ്യവസായത്തെ ബാധിച്ചതായി ഇന്‍ഫോസിസ് സിഇഒ നന്ദന്‍ നിലേകനി അഭിപ്രായപ്പെട്ടിരുന്നു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്ന് വരാമെന്ന് പറഞ്ഞിരുന്ന പല വ്യവസായികളും ഇന്‍ഫോസിസില്‍ എത്തിയില്ല. ഹോങ്കോംഗില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഫോസിസിന്റെ നാല് ജീവനക്കാര്‍ സാര്‍സ് രോഗഭീതി മൂലം ഇന്ത്യയിലേക്ക് മടങ്ങി. ഇതെല്ലാം ഇന്‍ഫോസിസിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് നന്ദന്‍ നിലേകനി പറഞ്ഞു.

ഇന്‍ഫോസിസിന്റെ ലാഭം 957 കോടി
ഏപ്രില്‍ 10 2003, 2.30 പിഎം

ബാംഗ്ലൂര്‍: ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്‍ഫോസിസിന്റെ മൊത്തലാഭം 957.93 കോടി രൂപ. 2002-2003 വര്‍ഷത്തില്‍ ഇന്‍ഫോസിസ് ആകെ 3,622.69 കോടിയുടെ വില്പന നടത്തി. 2001-2002 വര്‍ഷത്തെ അപേക്ഷിച്ച് ഇന്‍ഫോസിസ് 39.14 ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുകയാണ്.

2001-2002 സാമ്പത്തികവര്‍ഷത്തില്‍ ഇന്‍ഫോസിസിന്റെ മൊത്തം ലാഭം 807.96 കോടിയായിരുന്നു. മൊത്തലാഭത്തിന്റെ കാര്യത്തില്‍ ഇന്‍ഫോസിസ് 18.56 ശതമാനം വളര്‍ച്ച കൈവരിച്ചിരിയ്ക്കുകയാണ്.

200-2003 സാമ്പത്തികവര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇന്‍ഫോസിസ് 49.95 ശതമാനം വളര്‍ച്ച നേടി. 2003 ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ഇന്‍ഫോസിസിന്റെ ആകെ വരവ് 1,019.85 കോടി രൂപയായിരുന്നു.

പക്ഷെ 2003-2004 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്‍ഫോസിസിന്റെ ലക്ഷ്യങ്ങളില്‍ വലിയ പ്രതീക്ഷയില്ലെന്നതിനാല്‍ ഓഹരി വിപണിയില്‍ ഇന്‍ഫോസിസ് ഓഹരി വില 15.59 ശതമാനം താഴ്ന്നു. 2003-2004 സാമ്പത്തികവര്‍ഷത്തില്‍ 4,484 കോടി മുതല്‍ 4,565 കോടി വരെ വരുമാനം നേടാനാണ് ഇന്‍ഫോസിസിന്റെ ലക്ഷ്യം. ഒരു ഓഹരിയ്ക്ക്മേല്‍ 162 മുതല്‍ 164 രൂപ വരെ ലാഭം നേടാമെന്നുമാണ് ഇന്‍ഫോസിസിന്റെ പ്രതീക്ഷ.

യുഎസ് സാമ്പത്തികഘടനയില്‍ അനിശ്ചിതത്വം നിലനില്ക്കുന്നത് തങ്ങളുടെ ദീര്‍ഘകാല പദ്ധതികളെ ബാധിച്ചുവെന്ന് ഇന്‍ഫോസിസ് സിഇഒ നന്ദന്‍ നിലേകനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+