അയോധ്യ: ഖനനം അഞ്ചാഴ്ച കൂടി
ലഖ്നോ: അയോധ്യയില്‍ ഖനനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കോടതി അഞ്ചാഴ്ച കൂടി സമയം അനുവദിച്ചു. ഏപ്രില്‍ 10 വ്യാഴാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്.
അയോധ്യയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഖനനം നടക്കുകയാണ്. ജസ്റിസുമാരായ സുധീര്‍ നാരയണ്‍,എസ്.ആര്‍. ആലം, ഭന്‍വാര്‍ സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
രാമക്ഷേത്രത്തിന് മുകളില്‍ ബാബറി പള്ളി സ്ഥാപിക്കപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാന്‍ ഖനനത്തിന് കൂടുതല്‍ സമയം നല്കണമെന്ന് ആര്‍ക്കിയോളജി സര്‍വേ വകുപ്പ് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.












Click it and Unblock the Notifications