ഇന്‍സാറ്റ് 3 എ വിജയകരമായി വിക്ഷേപിച്ചു
ബാംഗ്ലൂര്‍: ഇന്ത്യയുടെ ഇന്‍സാറ്റ് മൂന്ന് എ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കുറുവില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
ഇന്ത്യയിലെ ടെലകോം ടെലിവിഷന്‍ മേഖലകളില്‍ ഈ ഉപഗ്രഹം വന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും. ഇതിനകം തന്നെ പല ടെലകോം കമ്പനികളും ഈ ഉപഗ്രഹത്തിലെ ട്രാന്‍സ്ഫോണ്ടര്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ യൂറോപ്യന്‍ എരിയന്‍ ഏരിയന്‍ റോക്കറ്റാണ് ഇന്‍സാറ്റിനെ ഭ്രമണപഥത്തില്‍ എത്തിച്ചത്.
ബുധനാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ ബാംഗ്ലൂരില്‍ അറിയിച്ചു.
ഇന്ത്യയിലെ പ്രധാന ടെലകോം കമ്പനികളാണ് ട്രാന്‍സ്ഫോണ്ടറുകള്‍ വാടകയ്ക്ക് എടുത്തിരിയ്ക്കുന്നത്. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഈ ഉപഗ്രഹത്തില്‍ ട്രാന്‍സ്ഫോണ്ടര്‍ എടുത്തിട്ടുണ്ട്. ചില സ്വകാര്യ ടെലകോം കമ്പനികളും ട്രാന്‍സ്ഫോണ്ടര്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ കമ്പനികളുമായി ഇപ്പോഴും ചര്‍ച്ച നടക്കുന്നതായി ഐ എസ് ആര്‍ ഒ അധികൃതര്‍ അറിയിച്ചു. ഈ കമ്പനികളുടെ പേരുകള്‍ പറയാന്‍ അധികൃതര്‍ തയ്യാറായില്ല.
ടെലിവിഷന്‍ സംപ്രേക്ഷണം, കാലാവസ്ഥാ നിരീക്ഷണം, ടെലകോം ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിയ്ക്കാവുന്നതാണ് ഈ ഉപഗ്രഹം. ആകെ 24 ട്രാന്‍സ്ഫോണ്ടറുകളാണ് ഈ ഉപഗ്രഹത്തിലുള്ളത്. ഇവയില്‍ 12 എണ്ണ് സി ബാന്റിലുള്ളതാണ്. ആറെണ്ണം എക്സറ്റന്റഡ് സി ബാന്റിലുള്ളതും ആറെണ്ണം കെ. യു ബാന്റിലുള്ളതുമാണ്. 12 സി ബാന്റ് ട്രാന്‍സ്ഫോണ്ടറുകളില്‍ ഒമ്പത് എണ്ണത്തിന്റെ പ്രസരണ പ്രദേശം വളരെ വലുതാണ്. മൂന്ന് എണ്ണം ഉപയോഗിച്ച് ഇന്ത്യയിലേയ്ക്ക് മാത്രമേ പ്രസരണം നടത്താനാവുകയുള്ളു. എക്സറ്റന്റഡ് സി ബാന്റ്, കെ. യു. ബാന്റ് എന്നിവയ്ക്ക് ഇന്ത്യയില്‍ മാത്രമേ പ്രസരണം നടത്താനാവുകയുള്ളു. ഐ എസ് ആര്‍ ഒ അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications