സ്റാലിന്റെ അറസ്റ് ജയ ന്യായീകരിച്ചു
ചെന്നൈ: ഡിഎംകെ നേതാവ് എം.കെ. സ്റാലിനെയും മറ്റ് മൂന്ന് എംഎല്‍എമാരെയും അറസ്റ് ചെയ്തത് ക്വീന്‍സ് മേരി കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രക്ഷോഭമുണ്ടാക്കാന്‍ ശ്രമിച്ചതിനാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഏപ്രില്‍ 10 വ്യാഴാഴ്ച നിയമസഭയില്‍ വിശദീകരണം നല്കുകയായിരുന്നു ജയലളിത.
കോളെജിലെ കാവല്‍ക്കാരനെതിരെ വധഭീഷണി മുഴക്കിയശേഷമാണ് സ്റാലിനും കൂട്ടരും വനിതാകോളെജിലേക്ക് അതിക്രമിച്ച് കയറിയത്. അവര്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് ഡിഎംകെ എംഎല്‍എമാരെ അറസ്റ് ചെയ്ത നടപടി നിയമപരമാണെന്നും ജയലളിത പറഞ്ഞു.
പ്രശ്നം സംബന്ധിച്ച് ക്വീന്‍സ് മേരി കോളെജിലെ പ്രിന്‍സിപ്പല്‍ നേരത്തെ പൊലീസില്‍ പരാതി നല്കിയിരുന്നു. സ്റാലിന്‍, കെ. പൊന്‍മുടി, ജെ. അമ്പഴകന്‍, എസ്.എം. ഹുസൈന്‍, ഇ.വി. വേലു എന്നീ ഡിഎംകെ എംഎല്‍എമാര്‍ മറ്റ് ചില ഡിഎംകെ പ്രവര്‍ത്തകര്‍ക്കൊപ്പം കോളേജിനകത്തേക്ക് തള്ളിക്കയറിയെന്നാണ് പരാതി.
പുതിയ സെക്രട്ടേറിയറ്റ് മന്ദിരം പണിയാന്‍ കോളെജ് കെട്ടിടം പൊളിക്കുന്നതിനെതിരെ സമരം ചെയ്യാന്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ ഈ എംഎല്‍എമാര്‍ പ്രേരിപ്പിച്ചു. കോളെജ് കെട്ടിടം ഏതാണ്ട് നിലംപതിക്കാറായ സ്ഥിതിയിലാണ്. കോളെജിന് പകരം ഒരു പുതിയ കെട്ടിടം പണിത് നല്കും. ഇപ്പോള്‍ കോളെജ് കെട്ടിടം നില്ക്കുന്ന സ്ഥലത്ത് പുതിയ സെക്രട്ടറേറിയറ്റ് കോംപ്ലക്സ് ഉയര്‍ന്ന് വരും. ഇതിന്റെ പേരില്‍ കോളെജ് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്നും ജയലളിത അറിയിച്ചു.












Click it and Unblock the Notifications