ഡി എം കെ നേതാവ് സ്റാലിന്‍ അറസ്റില്‍
ചെന്നൈ: കരുണാനിധിയുടെ മകനും ഡി എം കെ നേതാവുമായ എം. കെ. സ്റാലിനെ ഏപ്രില്‍ ഒമ്പത് ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് തമിഴ്നാട് പൊലീസ് അറസ്റ് ചെയ്തു. ചെന്നൈയിലെ മുന്‍ മേയര്‍ കൂടിയാണ് സ്റാലിന്‍.
ചൊവാഴ്ച ക്യൂന്‍സ് മേരി കോളെജില്‍ അതിക്രമിച്ച് കടന്നതിനാണ് അറസ്റ്. ക്യൂന്‍സ് മേരി കോളെജ് തകര്‍ത്ത് അവിടെ സെക്രട്ടേറിയേറ്റിന് പുതിയ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിയ്ക്കുകയാണ്. അതില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്ക് പിന്‍തുണ പ്രഖ്യാപിയ്ക്കാനായാണ് സ്റാലിന്‍ കോളെജില്‍ പോയത്.
കോളെജില്‍ പ്രവേശിയ്ക്കുന്നതില്‍ നിന്ന് പൊലീസ് അദ്ദേഹത്തെ തടഞ്ഞിരുന്നു. പുറത്ത് ഉള്ളവരെ കോളെജില്‍ പ്രവേശിയ്ക്കാന്‍ അനുവദിയ്ക്കുകില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ അത് വകവയ്ക്കാതെയാണ് സ്റാലിന്‍ കോളെജിനുള്ളില്‍ കടന്നത്. ഇതാണ് അറസ്റനാധാരമായ സംഭവം.












Click it and Unblock the Notifications