ചെവിക്ക് ഭീഷണിയായി കോട്ടുറുമകള്‍
പാലക്കാട്: കോട്ടുറുമ എന്ന അപൂര്‍വമായി കണ്ടുവരുന്ന പ്രാണികളുടെ ആക്രമണം നിമിത്തം പാലക്കാട് ജില്ലയില്‍ ഒട്ടേറെ പേര്‍ ആശുപത്രി തേടിയെത്തുന്നു.
കോട്ടുറുമ ചെവിയ്ക്കകത്തു കയറി മുറിവുണ്ടാക്കുന്നതു മൂലം ഒട്ടേറെ പേര്‍ക്ക് കടുത്ത ചെവിവേദനയനുഭവപ്പെടുന്നു. പ്രാണികള്‍ ചെവിയ്ക്കകത്ത് കയറുന്നത് സാധാരണമാണെങ്കിലും കോട്ടുറുമ ചെവിയിലുണ്ടാക്കുന്ന മുറിവുകള്‍ സാരമുള്ളതാണ്. കര്‍ണപുടം പോലും തുളക്കുന്നവയാണ് കോട്ടുറുമകള്‍. ഇത് കേള്‍വിയെ ബാധിക്കും.
ഒരു സെന്റമീറ്ററിലേറെ നീളമില്ലാത്ത കോട്ടുറുമ ഈയിടെയായി പാലക്കാട് ഭാഗത്ത് വ്യാപകമായി കണ്ടുവരുന്നുണ്ട്. കോട്ടുറുമകള്‍ ചെവിയ്ക്കകത്ത് കയറുന്നത് കര്‍ണപുടത്തിന് സ്ഥിരമായ ക്ഷതം വരാനും കാരണമാവാം. ചെവിയില്‍ സാരമായ വേദനയുമായെത്തുന്ന രോഗികളുടെ എണ്ണം പാലക്കാട്ട് കൂടിവരികയാണ്.
സാധാരണ ചെവിയ്ക്കകത്ത് കയറുന്ന പ്രാണികളെ കൊല്ലാന്‍ ചൂടുള്ള വെളിച്ചെണ്ണ ചെവിയില്‍ ഒഴിച്ചാല്‍ മതിയാവും. എന്നാല്‍ കോട്ടുറുമകള്‍ തൊലിയുടെ അകത്തുള്ള അടരുകള്‍ പോലും മുറിച്ചു ചെല്ലുന്നവയാണ്.
വൈകുന്നേരങ്ങളിലാണ് കോട്ടുറുമകള്‍ കണ്ടുവരുന്നത്. കൂട്ടമായാണ് ഇവയെത്തുന്നത്. ഈയിടെ ആലപ്പുഴ എക്സ്പ്രസിലെ സ്ത്രീകള്‍ക്കുള്ള കമ്പാര്‍ട്ട്മെന്റില്‍ കൂട്ടമായി കോട്ടുറുമകളത്തിയത് ഭീതിയുണ്ടാക്കി.












Click it and Unblock the Notifications