Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയസാധ്യത കൂടിയെന്ന് കരുണാകരന്‍

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോടോത്ത് ഗോവിന്ദന്‍ നായര്‍ ജയിക്കാനുള്ള സാധ്യത കൂടിയിട്ടുണ്ടെന്ന് കെ. കരുണാകരന്‍.

നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോവുന്നതിന്റെ സൂചനയാണിതെന്ന് പാമോയില്‍ കേസിലെ നടപടികള്‍ സ്റേ ചെയ്ത സുപ്രിം കോടതിയുടെ വിധിയെ പരാമര്‍ശിച്ച് കരുണാകരന്‍ പറഞ്ഞു.

ഐ ഗ്രൂപ്പ് നേതാക്കളും എം എല്‍ എമാരും കരുണാകരന്റെ വീട്ടിലെത്തി അനൗദ്യോഗിക ചര്‍ച്ച നടത്തി. രാജ്യസഭാ സ്ഥാനാര്‍ഥി കോടോത്ത് ഗോവിന്ദന്‍നായരും ചര്‍ച്ചകളില്‍ പങ്കെടുത്തു. കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ ഏപ്രില്‍ 10 വെള്ളിയാഴ്ച ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. തടര്‍ന്ന് അദ്ദേഹം ഐ വിഭാഗം നിയമസഭാ അംഗങ്ങളെ കാണുമെന്നാണ് കരുതുന്നത്.

അതിനിടെ രാജ്യസഭാ സീറ്റിലേക്ക് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ എം എല്‍ എമാര്‍ക്ക് നല്‍കിയ കത്ത് വിപ്പായി കണക്കാക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി പറഞ്ഞു. രഹസ്യവോട്ടെടുപ്പായതു കൊണ്ടാണ് വിപ്പ് നല്‍കാത്തതെന്നും അവര്‍ വ്യക്തമാക്കി.

രാജ്യസഭാ തിരഞ്ഞെടുപ്പ് നിയമസഭാ നടപടി അല്ലാത്തതുകൊണ്ട് സഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പിന് വിപ്പ് നല്‍കാന്‍ കഴിയില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടിന്റെ കത്ത് വിപ്പായി കണക്കാക്കാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+