മുന്‍ സര്‍ക്കാര്‍ പണം തിരിമറി നടത്തിയത് അന്വേഷിയ്ക്കുന്നു
തിരുവനന്തപുരം: കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് ഭവന നിര്‍മ്മാണത്തിനുള്ള 500 കോടി രൂപ മറ്റ് ആവശ്യങ്ങള്‍ക്ക് ചെലവിട്ടതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് മന്ത്രി കെ. എം. മാണി പറഞ്ഞു.
സര്‍ക്കാരിന്റെ മുന്ന് ഏജന്‍സികളാണ് ഈ അന്വേഷണം നടത്തുന്നത്. വിജിലന്‍സ് വകുപ്പ്, സാമ്പത്തിക അന്വേഷണ വിഭാഗം, അക്കൗണ്ടന്റ് ജനറല്‍ എന്നീ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്.
മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീട് പണിഞ്ഞവര്‍ക്ക് നല്‍കേണ്ട തവണ തുക അടുത്ത മാസം മുതല്‍ ഈ സര്‍ക്കാര്‍ നല്‍കി തുടങ്ങും. ഇത് കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാരാണ് നിറുത്തി വച്ചത്. ഹഡ്കോ 55 കോടി രൂപ ഹൗസിംഗ് ബോര്‍ഡിന് അനുവദിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് മൈത്രി ഭവന നിര്‍മ്മാണ പദ്ധതി അടുത്ത ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ. മാണി പറഞ്ഞു.












Click it and Unblock the Notifications