ലീഡര്‍ വോട്ട് ചോദിച്ചു: ജേക്കബ്
തിരുവനന്തപുരം:കരുണാകരന്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് വേണ്ടി തന്നോട് വോട്ട് ചോദിച്ചുവെന്ന് മന്ത്രി ടി.എം. ജേക്കബ്. കഴിഞ്ഞ ദിവസം കരുണാകരനെ സന്ദര്‍ശിച്ചതിനെക്കുറിച്ച് വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു ജേക്കബ്.
കരുണാകരന്‍ ക്ഷണിച്ചതുകൊണ്ടാണ് താന്‍ അദ്ദേഹത്തെ കണ്ടത്. രാജ്യസഭാ സീറ്റില്‍ ആര്‍ക്കൊക്കെ വോട്ട് ചെയ്യണമെന്ന് ഏപ്രില്‍ 10 വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. - ജേക്കബ് പറഞ്ഞു.
കരുണാകര വിഭാഗത്തിന്റെ എതിര്‍പ്പ് മന്ത്രിസഭയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മാര്‍ക്സിസ്റുകാരുമായുള്ള സര്‍ക്കാരിന്റെ പോരാട്ടത്തെ ദുര്‍ബലമാക്കുകയായും ചെയ്യും. അതേ സമയം ബദല്‍ മന്ത്രിസഭയെക്കുറിച്ചൊന്നും താന്‍ കരുണാകരനുമായി ചര്‍ച്ച ചെയ്തില്ലെന്നും ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications