പാമൊയില്‍ കേസ്: നടപടികള്‍ സ്റേ ചെയ്തു
ദില്ലി: പാമോയില്‍ കേസില്‍ കെ. കരുണാകരനെതിരായ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടികള്‍ സുപ്രിം കോടതി സ്റേ ചെയ്തു.
കരുണാകരനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് മൂന്നംഗ ബെഞ്ച് സ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്‍ജിയിന്മേല്‍ സുപ്രിം കോടതിയുടെ വിധി ഉണ്ടാവുന്നതുവരെയാണ് സ്റേ.
ഈ കേസില്‍ കരുണാകരന്‍ ഏപ്രില്‍ ഒമ്പത് ബുധനാഴ്ച വിജിലന്‍സ് കോടതിയിലെത്തി ജാമ്യം എടുത്തിരുന്നു. അന്ന് നിശ്ചയിച്ചത് അനുസരിച്ച് ഈ കേസ് വീണ്ടും കോടതി കേള്‍ക്കേണ്ടത് മേയ് ആറാം തീയതി ആയിരുന്നു.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്നും 1991ല്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് അഴിമതിക്കേസുണ്ടായത്. ഈ ഇടപാടില്‍ സര്‍ക്കാര്‍ ഖജനാവിന് 2.8 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നതാണ് കരുണാകരനെതിരായ കുറ്റം.












Click it and Unblock the Notifications