നീതീകരിക്കാനാവാത്ത നടപടി: കോടോത്ത്
കാസര്‍കോട്: തന്നെ സസ്പെന്റ് ചെയ്തത് നീതികരിക്കാനാവാത്ത നടപടിയാണെന്ന് ഐ ഗ്രൂപ്പിന്റെ വിമത സ്ഥാനാര്‍ഥി കോടോത്ത് ഗോവിന്ദന്‍ നായര്‍ പറഞ്ഞു.
ഏകപക്ഷീയമായ തീരുമാനമാണ് ഹൈക്കമാന്റ് സ്വീകരിച്ചത്. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെ തിരക്കു പിടിച്ചെടുത്ത തീരുമാനമാണിത്. തന്റെ ഭാഗം കേള്‍ക്കാന്‍ ഹൈക്കമാന്റ് തയ്യാറായില്ല.
സസ്പെന്റ് ചെയ്യുന്നതിന് മുമ്പ് എം എല്‍ എമാരുടെ അഭിപ്രായം കേള്‍ക്കുകയും തന്റെ വിശദീകരണമെന്തെന്ന് ആരായുകയും വേണ്ടതാണ്. അങ്ങനെ ചെയ്യാത്തതിനെ നീതികരിക്കാനാവില്ലെന്ന് കോടോത്ത് പറഞ്ഞു.












Click it and Unblock the Notifications