കരുണാകരനെ വേദനിപ്പിക്കരുതായിരുന്നു: മുരളി
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രശ്നത്തില്‍ കരുണാകരനെ വേദനിപ്പിക്കരുതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. ഏപ്രില്‍ 10 വ്യാഴാഴ്ച ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയ മുരളീധരന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
കെ. കരുണാകരന്‍ ഒരു സീനിയര്‍ നേതാവാണ്. അദ്ദേഹത്തെപ്പോലെ ഒരു പരിചയസമ്പന്നനായ നേതാവിനെ ഈ പ്രശ്നത്തില്‍ ആരും വേദനിപ്പിക്കരുതായിരുന്നു. - മുരളീധരന്‍ പറഞ്ഞു.
ഈ പ്രതിസന്ധി എങ്ങിനെ തരണം ചെയ്യണമെന്ന് ആലോചിക്കുകയാണ്. യുഡിഎഫ് നേതാക്കളുമായും കോണ്‍ഗ്രസിലെ നേതാക്കളുമായും മുഖ്യമന്ത്രിയുമായും ഈ പ്രശ്നം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മുരളി പറഞ്ഞു.
പിന്നീട് മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ആര്‍. ബാലകൃഷ്ണപിള്ള, ടി.എം. ജേക്കബ് എന്നിവരുമായും ചര്‍ച്ച നടത്തി. നേരത്തെ വിമാനത്താവളത്തില്‍ എത്തിയ മുരളീധരനെ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ സ്വീകരിച്ചു.












Click it and Unblock the Notifications