അവിശ്വാസ പ്രമേയം കൊണ്ടുവരും: വി എസ്
പത്തനംതിട്ട: ആന്റണി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ഏപ്രില്‍ 13ന് ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ രാജ്യസഭയിലേക്കുള്ള ഒരു ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യും. ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്നതിന് ബാക്കി വരുന്ന നാല് വോട്ടുകള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ മാര്‍ഗങ്ങളും പരീക്ഷിക്കും.
ആന്റണി സര്‍ക്കാര്‍ അതിന്റെ വിശ്വസനീയത നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടത്. ഔദ്യോഗിക സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ ആന്റണി അധികാരത്തില്‍ നിന്ന് താഴെയിറങ്ങേണ്ടതാണ്. ഇത്തവണ ആന്റണിയുടെ പതനം സ്വയം കുഴിച്ച കുഴിയിലേക്കായിരിക്കും.
ആന്റണി സര്‍ക്കാര്‍ ഭരണത്തിന്റെ എല്ലാ മേഖലകളിലും പരാജയപ്പെട്ടതായി അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications