കൊച്ചിയിലും മാരക കഫജ്വരമെന്ന് സംശയം
കൊച്ചി: കേരളത്തില്‍ ഒരു മാരക കഫജ്വര (സാര്‍സ് - സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) രോഗി എത്തിയതായി സംശയം.
ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ 36 കാരനായ ഷാജിയ്ക്കാണ് മാരക കഫജ്വരം ഉള്ളതായി സംശയിയ്ക്കുന്നത്. ഇദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമാനത്താവളത്തില്‍ ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘമാണ് രോഗമുള്ളതായി സംശയം പ്രകടിപ്പിച്ചത്. കലശലായ ചുമയും ശ്വാസം മുട്ടലും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രത്യേകം മുറിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. രോഗിയുടെ രക്തം, കഫം, മലം, മൂത്രം എന്നിവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം കിട്ടിയിട്ടില്ല.
70 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഏപ്രില്‍ പത്ത് വ്യാഴാഴ്ച കൊച്ചിയില്‍ എത്തിയത്.












Click it and Unblock the Notifications