മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രമം: അന്വേഷിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി നടന്ന അതിക്രമങ്ങളെ കുറിച്ച് ഡി ജി പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ പദ്ധതികളും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
ഏപ്രിലില്‍ ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യും.ഈയാഴ്ച തന്നെ ഭൂമി വിതരണം തുടങ്ങും. എല്ലാ ജില്ലകളിലും ഭൂമി വിതരണം നടക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications