Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ഉറച്ചുതന്നെ

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉറച്ചുനീങ്ങുകയാണ്. കഴിഞ്ഞ ദിവസം അവര്‍ കെ. മുരളീധരന് കൂടിക്കാഴ്ച അനുവദിക്കാതിരുന്നതും ഈ പ്രശ്നത്തില്‍ ഇതുവരെ കരുണാകരനുമായും ഫോണില്‍ ബന്ധപ്പെടാതിരുന്നതും നല്കുന്ന സൂചന ഇതാണ്- ഇക്കാര്യത്തില്‍ ഇനി ഹൈക്കമാന്റ് ഒരു ഒത്തുതീര്‍പ്പിനില്ല.

ആന്റണിയോട് 100 ശതമാനം വിശ്വാസം പുലര്‍ത്തിക്കൊണ്ടാണ് സോണിയാഗാന്ധിയുടെ നീക്കം. കരുണാകരന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഇനിയും വഴങ്ങിക്കൊടുക്കാനാവില്ലെന്ന സൂചനയും സോണിയ ഇതുവഴി നല്കുന്നു.

അഞ്ചു സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമാണ് സോണിയാഗാന്ധിയെ കര്‍ശനതീരുമാനത്തില്‍ എത്തിക്കുന്നതെന്ന് കരുതപ്പെടുന്നു. ഇപ്പോള്‍ കരുണാകരന് വിട്ടുവീഴ്ച ചെയ്താല്‍ മറ്റ് അഞ്ച് സംസ്ഥാനങ്ങളില്‍ ഇതുപോലുള്ള വിമതനീക്കങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് ഹൈക്കമാന്റ് ന്യായമായും ഭയപ്പെടുന്നു.

ഉത്തരാഞ്ചലിലും ഇത്തരം പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് നേരിടുന്നുണ്ട്. അവിടെ മുഖ്യമന്ത്രി അജിത്ത് ജോഗിയ്ക്ക് എതിരേ തിരിഞ്ഞിരിയ്ക്കുന്നത് വിദ്യാ ചരണ്‍ ശുക്ലയാണ്. ശുക്ല പവാറിനോടൊപ്പം പോകുമെന്ന ദിശയിലെത്തിയിരിയ്ക്കുകയാണ് അവിടെ കാര്യങ്ങള്‍.

ഇവിടെ കേരളത്തില്‍ ഇതിനകം കരുണാകരന്‍ ഗ്രൂപ്പിന് രണ്ട് വ്യക്തമായ തിരിച്ചടികള്‍ കിട്ടിക്കഴിഞ്ഞു. ഇതിലാദ്യത്തേത് കോടോത്തിന്റെ സസ്പെന്‍ഷനാണ്. രണ്ടാമത്തേത് കെ. മുരളീധരന്‍ ഹൈക്കമാന്റ് തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാകുന്നു എന്നതാണ്. ഐ ഗ്രൂപ്പുകാരനായ മുരളി ഹൈക്കമാന്റിന് വേണ്ടി ഐ ഗ്രൂപ്പിനെതിരെ വാളെടുക്കുന്നത് കരുണാകരനോടൊപ്പം നില്ക്കുന്ന പലര്‍ക്കും ദഹിക്കുന്നില്ല. ഐ ഗ്രൂപ്പിലെ വിമതര്‍ക്കെതിരെ മുരളീധരനെക്കൊണ്ട് തന്നെ നടപടിയെടുപ്പിക്കാനാണ് ഹൈക്കമാന്റ് ശ്രമിക്കുന്നത്. മകനെക്കൊണ്ട് അച്ഛനെ അടിപ്പിക്കാനാണ് ഹൈക്കമാന്റിന്റെ നീക്കമെന്നര്‍ത്ഥം. ഔദ്യോഗികസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് കെ. മുരളീധരന്‍ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അയച്ച കത്ത് വാര്‍ത്താസമ്മേളനത്തില്‍ ജയപാല്‍ റെഡ്ഡി വെളിപ്പെടുത്തിയത് ഇതിന് ഉദാഹണമാണ്.

പക്ഷേ ഇത്തരത്തില്‍ ഏകാധിപത്യരീതിയില്‍ പാര്‍ട്ടിയെ എത്രകാലം നയിയ്ക്കാനാവുമെന്നാണ് കണ്ടറിയേണ്ടത്. കോണ്‍ഗ്രസ് പൊതുവേ അഴിഞ്ഞ സ്വഭാവമുള്ളവരുടെ പാര്‍ട്ടി ആയതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ തുടര്‍ച്ചയായി ഇനിയും സംഭവിയ്ക്കുകയും ചെയ്യും. രാജ്യത്തിന്റെ പല ഭാഗത്തും.

പക്ഷേ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപത്യ പാര്‍ട്ടി ആയതുകൊണ്ട് കോണ്‍ഗ്രസില്‍ എന്തും നടന്നേയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+