മൂല്യ വര്‍ധിത നികുതി ജൂണ്‍ ഒന്ന് മുതല്‍
തിരുവനന്തപുരം: മൂല്യ വര്‍ധിത നികുതി ജൂണ്‍ ഒന്ന് മുതല്‍ നടപ്പിലാക്കാന്‍ സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു.
പശ്ചിമ ബംഗാള്‍ ധനമന്ത്രി അസിം ദാസ് ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. മൂല്യവര്‍ധിത നികുതി ജൂണ്‍ ഒന്ന് മുതല്‍ നടപ്പിലാക്കുമെന്ന് കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ യോഗത്തിന് ശേഷം സ്ഥിരീകരിച്ചു. യൂണിയന്‍ റവന്യു സെക്രട്ടറി സി. എസ്. റാവുവും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഏപ്രില്‍ ഒന്ന് മുതല്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നെങ്കിലും ചില സംസ്ഥാനങ്ങളുടെ പ്രതിഷേധം മൂലം നടപ്പിലാക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications