കളി കഴിഞ്ഞെന്ന് ഇറാക്ക് അംബാസിഡര്‍

യുനൈറ്റഡ് നാഷന്‍സ്: കളി കഴിഞ്ഞെന്നും ഇനി തന്റെ ജോലി സമാധാനത്തിന് വേണ്ടിയുള്ളതാണെന്നും ഇറാക്കിന്റെ യു എന്‍ അംബാസിഡര്‍ മുഹമ്മദ് അല്‍ദൗരി.
കളി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ യുദ്ധം എന്നായിരുന്നു അല്‍ദൗരിയുടെ മറുപടി.
ഇറാക്കിലെ ജനങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതമുണ്ടാവുമെന്ന് താന്‍ ആശിക്കുന്നുവെന്ന് അല്‍ദൗരി പറഞ്ഞു. ഇറാക്കിലെ സര്‍ക്കാരുമായി കുറച്ചു ദിവസങ്ങളായി ബന്ധപ്പെടാനാവുന്നില്ല. ടെലിവിഷനില്‍ നിന്നാണ് തനിക്ക് വാര്‍ത്തകള്‍ ലഭിക്കുന്നത്.
രണ്ടാഴ്ച മുമ്പ് അല്‍ദൗരി യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ നടത്തിയ പ്രസ്താവന യു എസ് അംബാസിഡറെ പ്രകോപിപ്പിക്കുകയും യു എസ് സംഘത്തിന്റെ ഇറങ്ങിപ്പോക്കിന് കാരണമാവുകയും ചെയ്തിരുന്നു.












Click it and Unblock the Notifications