Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാക്കിന്റെ പതനം അവര്‍ക്ക് ആഘാതമായി

War on Iraq
കെയ്റോ: ബാഗ്ദാദിന്റെ പ്രതിരോധമില്ലാത്ത കീഴടങ്ങല്‍ അറബ് രാജ്യങ്ങളിലെ മിക്ക ജനങ്ങള്‍ക്കും ഒരു ആഘാതം പോലെയായിരുന്നു. സദ്ദാം ഹുസൈന്റെ പ്രതിമ സഖ്യസേനയുടെ സഹായത്തോടെ ഇറാക്കികള്‍ തകര്‍ക്കുന്നത് അവിശ്വസനീയമായ കണ്ണുകളോടെയാണ് അവര്‍ ടിവിയില്‍ കണ്ടത്.

അമേരിക്കയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ശക്തമായി ചെറുത്തുനിന്ന ഇറാക്കി സേന ഒടുക്കം ബാഗ്ദാദില്‍ തീര്‍ത്തും പരാജയപ്പെട്ടത് സദ്ദാമിനോടും ഇറാക്കിനോടും ചായ്വുള്ള അറബ് രാജ്യങ്ങളിലെ ജനങ്ങളെ ഉലച്ചു. ഇത്ര വേഗം ബാഗ്ദാദ് യു എസിന്റെ കീഴിലാവുമെന്ന് അവര്‍ കരുതിയിരുന്നില്ല. അവസാന ദിവസങ്ങളില്‍ ഇറാക്കിന്റെ സൈന്യത്തിന് എന്തുപറ്റിയെന്ന് അവര്‍ ചോദിക്കുന്നു.

സദ്ദാം ഹുസൈന്റെ പ്രതിമ തകര്‍ന്നുവീണ ദിവസം നാണക്കേടിന്റെ ദിവസമായാണ് പലരും കാണുന്നത്. അമേരിക്കയുടെ നേരെ ഇല്ല എന്ന് പറയുന്ന ഒരേയൊരാള്‍ ഇല്ലാതായെന്ന തോന്നലാണ് അവരില്‍.

അതേ സമയം സദ്ദാം ഹുസൈന്റെ പതനം പല അറബ് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കും താക്കീതാണെന്ന് കരുതുന്നവരുമുണ്ട്. ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഭരിക്കുന്ന ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത രാജകുടുംബങ്ങള്‍ക്ക് ഭീഷണിയുണ്ടാവാം എന്ന് അവര്‍ പറയുന്നു. സദ്ദാമിന്റെ പതനം ആഘോഷിക്കുന്ന ഇറാക്കുകാരുടെ ആഹ്ലാദത്തിന്റെ ദൃശ്യം അറബ് ഭരണകൂടങ്ങള്‍ക്ക് ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+