നാളെ മുതല്‍ സിനിമ പ്രദര്‍ശനം നിര്‍ത്തും
തൃശൂര്‍: ഏപ്രില്‍ 12 ശനിയാഴ്ച മുതല്‍ സിനിമാപ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ എട്ട് വടക്കന്‍ ജില്ലകളിലെ തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. ഇത് വിഷുസിനിമകളുടെ പ്രദര്‍ശനത്തെയും ബാധിക്കുമെന്ന് കരുതുന്നു.
വിതരണക്കാരുടെയും തീയേറ്ററുടമകളുടെയും തര്‍ക്കം പരിഹരിക്കപ്പെട്ടതോടെ അവസാനിച്ചു എന്നു കരുതിയ സിനിമലോകത്തെ പ്രതിസന്ധി വീണ്ടും തിരിച്ചുവരികയാണ് . ഇത്തവണയും തീയേറ്ററുടമകളും വിതരണക്കാരും തമ്മിലാണ് പ്രശ്നം.
മാര്‍ച്ച് 7ന് ഇരുകൂട്ടരും അംഗീകരിച്ച കരാര്‍ തൃശൂരിലെ മൂന്നു തിയേറ്ററുകള്‍ ലംഘിച്ചുവെന്ന് വിതരണക്കാരുടെ സംഘടന ആരോപിക്കുന്നു. വിഷു ചിത്രങ്ങള്‍ ഈ തീയേറ്ററുകള്‍ക്ക് നല്കില്ലെന്ന് വിതരണക്കാര്‍ പറഞ്ഞു.
ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ വിഷു ചിത്രങ്ങള്‍ ഓടിക്കില്ല എന്ന് തീയേറ്ററുടമകള്‍ പറയുന്നത്. തൃശൂര്‍ മുതല്‍ കോഴിക്കോടുവരെയുള്ള തിയേറ്ററുകളില്‍ പഴയ ചിത്രങ്ങള്‍ തന്നെ തുടരാനാണ് തീയേറ്റടുമകള്‍ തീരുമാനിച്ചിരിക്കുന്നത്.
കരാര്‍ പാലിക്കാത്ത ഒരു തിയേറ്ററിനും പുതിയ സിനിമ നല്‍കില്ലെന്ന് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹി കിരീടം ഉണ്ണി അറിയിച്ചു.












Click it and Unblock the Notifications