കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജമദ്യം: മരണം ഏഴായി

  • By Staff
Google Oneindia Malayalam News

കൊല്ലം: കുണ്ടറ അഞ്ചാലുംമൂട് കുപ്പണയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ഏപ്രില്‍ 11 വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്ന മാതുപിള്ള എന്നൊരാള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഏഴായി ഉയര്‍ന്നത്.

കൂടുതല്‍ പേര്‍ ഗുരുതരമായ നിലയില്‍ കഴിയുന്നതിനാല്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. ചിലരുടെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും കരുതുന്നു. വെള്ളിയാഴ്ച എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍ ആശുപത്രി സന്ദര്‍ശിച്ചു.

വ്യാജമദ്യം: മരണം അഞ്ചായി

കൊല്ലം: കുണ്ടറ അഞ്ചാലുംമൂട് കുപ്പണയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 25 ലേറെ പേരെ തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പത്ത് പേരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അഞ്ചാലുംമൂടിന് സമീപം കുപ്പണയിലാണ് മദ്യ ദുരന്തമുണ്ടായത്. കുപ്പണ വേലായുധ മംഗലം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിനടുത്തുള്ള കടയില്‍ നിന്നാണ് അപകടത്തില്‍പ്പെട്ടവരെല്ലാം മദ്യം കഴിച്ചത്.

ചിലരടെ കാഴ്ച ശക്തി നശിച്ചിട്ടുണ്ട്. ആദ്യത്തെ ആള്‍ നെഞ്ചുവേദനയെ തുടര്‍ന്നാണ് മരിച്ചത്. അത് സ്വാഭാവിക മരണമാണെന്നാണ് കരുതിയത്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് വൈദ്യ സഹായം നല്‍കാന്‍ താമസിച്ചു.

ഈ വ്യാജമദ്യ വിതരണ കേന്ദ്രം പരസ്യമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ ഇതുവരെ പൊലീസോ എക്സൈസോ നടപടി ഒന്നും എടുത്തിട്ടില്ലായിരുന്നു. പല നാട്ടുകാരും പലതവണ പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്നാണ് പരാതി.

അപകടത്തിന് കാരണമായത് സ്പിരിട്ടോ നാടന്‍ ചാരായമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X