കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ എന്‍സിപിയില്‍ ചേരുമോ?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ഉറപ്പിക്കാന്‍ കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും ശ്രമിക്കുന്നതിനൊപ്പം ഊഹാപോഹങ്ങളും സജീവം. ഏപ്രില്‍ 11 വെള്ളിയാഴ്ച തലസ്ഥാനത്ത് പരന്ന പ്രധാന ഊഹാപോഹങ്ങളിലൊന്ന് കരുണാകരന്റെ എന്‍സിപി പ്രവേശനമാണ്.

രാജ്യസഭാ പോരിന്റെ പേരില്‍ കോണ്‍ഗ്രസ് വിടേണ്ടിവന്നാല്‍ കരുണാകരന്‍ ശരത്പവാറും പി.എ. സാംഗ്മയും നേതൃത്വം നല്കുന്ന എന്‍സിപിയില്‍ ചേരുമെന്നാണ് പ്രചാരണം. ഇതിന് കാരണമായത് എന്‍സിപി നേതാവ് ശരത് പവാര്‍ വെള്ളിയാഴ്ച മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ്. ഛത്തീസ്ഗഡിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വിദ്യാചരണ്‍ ശുക്ല വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നിരുന്നു.

കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ശക്തനായ ഒരു നേതാവ് എന്‍സിപിയില്‍ ചേരുമെന്ന് ശരത്പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ എന്‍സിപിയിലേക്ക് ഒരാള്‍ ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ വരുമെന്ന വാര്‍ത്ത നിങ്ങള്‍ കേള്‍ക്കും. പക്ഷെ അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയില്ല.- ശരത് പവാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X