കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടോത്ത് ജയിച്ചേക്കും : വിഎസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു പക്ഷെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ തോറ്റേയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഏപ്രില്‍ 11 വെള്ളിയാഴ്ച തെക്കന്‍മേഖലയിലെ സിപിഎം പ്രചാരണ ജാഥ കല്ലമ്പലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ 49 ശതമാനം പേരും ആന്റണിയെ എതിര്‍ക്കുന്ന സാഹചര്യമാണുള്ളത്. കോണ്‍ഗ്രസില്‍ രണ്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുണ്ട്. പക്ഷെ ഇവരെ എതിര്‍ത്തുകൊണ്ട് ഒരാള്‍ വിമതനായി നില്ക്കുന്നുണ്ട്. കോടോത്ത് ഗോവിന്ദന്‍നായര്‍. ഒരു പക്ഷെ അദ്ദേഹം രാജ്യസഭയില്‍ പോയേക്കും.- വിഎസ് പറഞ്ഞു.

ബദല്‍ മന്ത്രിസഭയെക്കുറിച്ച് പിന്നീട് വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോള്‍ ദിവസങ്ങള്‍ നീങ്ങട്ടെ എന്നായിരുന്നു വിഎസിന്റെ മറുപടി. കാര്യങ്ങള്‍ കുറെക്കൂടി പാകമായ ശേഷമേ അക്കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയൂ. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യം ഏപ്രില്‍ 13 ഞായറാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്ന് വിഎസ് പറഞ്ഞു.

ഏപ്രില്‍ 21 മുതല്‍ ആദിവാസികള്‍ സിപിഎം നേതൃത്വത്തില്‍ ഭൂമി കയ്യേറി കുടില്‍ കെട്ടും. ഇതിനെ ആന്റണി എതിര്‍ക്കാന്‍ ശ്രമിക്കരുതെന്നും വിഎസ് മുന്നറിയിപ്പ് നല്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X