കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഇറാഖ് ടിവിയുമായി സഖ്യസേന

  • By Staff
Google Oneindia Malayalam News
War on Iraq
ലണ്ടന്‍: ബുഷും ബ്ലെയറും പുതിയ ഇറാഖ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. ഇറാഖ് ഭരണം ഇറാഖ് കാര്‍ക്ക് തന്നെ ആയിരിയ്ക്കുമെന്ന് വളിപ്പെടുത്താനായിരുന്നു ഇത്. യു എസും ബ്രിട്ടണും ഐക്യരാഷ്ട്രസഭയും ഭരണത്തില്‍ കൈകടത്തില്ലെന്ന് പ്രഭാഷണത്തില്‍ ഇരുവരും വ്യക്തമാക്കി.

ഇറാഖ് കാരുടെ സഹകരണം നേടാനുള്ള മറ്റൊരു തന്ത്രമായാണ് ഇതിനെ അറബ് രാജ്യങ്ങള്‍ കാണുന്നത്. ഏപ്രില്‍ പത്ത് വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും ഇറാഖ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്.

ഇറാഖില്‍ ഇതുവരെ സംപ്രേക്ഷണം ചെയ്തിരുന്ന ടെലിവിഷന്‍ സ്റേഷനില്‍ നിന്നല്ല സംപ്രേക്ഷണം നടന്നത്. ഒരു വിമാനത്തില്‍ ഒരുക്കിയ ടെലിവിഷന്‍ സ്റേഷനില്‍ നിന്നാണ് ഇരുവരും ഇറാഖ് കാരെ അഭിസംബോധന ചെയ്തത്. സ്വാതന്ത്യ്രത്തിലേയ്ക്ക് എന്നാണ് ഈ ചാനലിന് പേരിട്ടിരിയ്ക്കുന്നത്. കമാണ്ടോ സോളോ എന്നാണ് ടെലിവിഷന്‍ സ്റേഷന്‍ പ്രവര്‍ത്തിയ്ക്കുന്ന വിമാനത്തിന് പേരിട്ടിരിയ്ക്കുന്നത്.

സദ്ദാമിന്റെ കരാത സേനാംഗങ്ങളെ ഇറാഖില്‍ നിന്ന് പൂര്‍ണ്ണമായും തുരത്തുന്നതുവരെ യുദ്ധം തുടരുമെന്ന് ബുഷ് ടിവിയിലുടെ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X