നക്കീരന്‍ ഗോപാല്‍ അറസ്റില്‍
ചെന്നൈ: നക്കീരന്‍ പത്രാധിപര്‍ ആര്‍.ആര്‍. ഗോപാലിനെ തമിഴ്നാട് ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ് ചെയ്തു. ഏപ്രില്‍ 11 വെള്ളിയാഴ്ച രാത്രിയായിരുന്നു അറസ്റ്.
റോയപ്പേട്ട ജാനി ജഹാന്‍ഖാന്‍ റോഡിലെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗോപാലിനെ മഫ്ടിയില്‍ എത്തിയ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ് ചെയ്യുകയായിരുന്നു. പിന്നീട് സിബിഐസിഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയി.
വീരപ്പന്‍ രണ്ടരവര്‍ഷം മുമ്പ് കന്നട നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നക്കീരന്‍ ഗോപാലിന് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഏത് കേസുമായി ബന്ധപ്പെട്ടാണ് നക്കീരന്‍ ഗോപാലിനെ അറസ്റ് ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഗോപാലിനെ അറസ്റ് ചെയ്യാന്‍ കുറച്ചുനാളായി പൊലീസ് ശ്രമിച്ചുവരികയായിരുന്നു. ഇതിനെ തുടര്‍ന്ന് ഗോപാല്‍ ഒളിവില്‍ പോയി. പിന്നീട് സുപ്രീംകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോഴാണ് വീണ്ടും ചെന്നൈയിലെ നക്കീരന്‍ ഓഫീസിലേക്ക് പോയിത്തുടങ്ങിയത്.












Click it and Unblock the Notifications