എല്‍ഡിഎഫ് വോട്ട് കോടോത്തിന് :ആന്റണി
കൊച്ചി: ഇടതുമുന്നണിയില്‍ നിന്നുള്ളവര്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് വോട്ട് ചെയ്യുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഏപ്രില്‍12 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
എന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഇടതുമുന്നണിയുമായി ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് ഇടതുമുന്നണി കോടോത്തിന് വോട്ടുചെയ്യുമെന്ന് അറിയാന്‍ കഴിഞ്ഞത്. - മുഖ്യമന്ത്രി പറഞ്ഞു.
പക്ഷെ കോണ്‍ഗ്രസിന്റെ രണ്ട് ഔദ്യോഗികസ്ഥാനാര്‍ത്ഥികളും ജയിക്കും. കോണ്‍ഗ്രസിലെ വോട്ടുകള്‍ ചോര്‍ന്നുപോകില്ലെന്നും ആന്റണി വ്യക്തമാക്കി.
രാജ്യസഭാ സീറ്റ്സംബന്ധിച്ച ഇപ്പോഴത്തെ തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. അത് രാജ്യസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തീരും. - ആന്റണി പറഞ്ഞു.












Click it and Unblock the Notifications