വിമതസ്ഥാനാര്‍ത്ഥി മത്സരിക്കില്ല: ആസാദ്
തിരുവനന്തപുരം: രാജ്യസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ത്ഥി മത്സരരംഗത്തുണ്ടാവില്ലെന്ന് കേന്ദ്രനിരീക്ഷകനായെത്തിയ ഗുലാംനബി ആസാദ്. ഏപ്രില്‍ 12 ശനിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ആര്‍.കെ. ധവാനും അദ്ദേഹത്തോടൊപ്പമുണ്ട്. കരുണാകരനെ അനുനയിപ്പിക്കുക, കോണ്‍ഗ്രസിലെ പിളര്‍പ്പ് ഒഴിവാക്കുക, സാധിക്കുമെങ്കില്‍ വിമതസ്ഥാനാര്‍ത്ഥി കോടോത്ത് ഗോവിന്ദന്‍നായരെ പിന്‍വലിക്കുക - ഇതെല്ലാമാണ് അടുത്ത രണ്ടുദിവസത്തിനുള്ളില്‍ ഗുലാംനബി ആസാദിനും ധവാനും ചെയ്യാനുള്ളത്.
ഇതിനകം ഇരുവരും കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, വൈസ്പ്രസിഡന്റ് എം.ഐ. ഷാനവാസ്, മന്ത്രി കെ.വി. തോമസ് എന്നിവരുമായി ചര്‍ച്ച നടത്തി. കരുണാകരന്‍ ശരത്പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നേക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.












Click it and Unblock the Notifications