Get Updates
Get notified of breaking news, exclusive insights, and must-see stories!

തിയറ്റര്‍ സമരം ഭാഗികം

തൃശൂര്‍: സിനിമാപ്രദര്‍ശനം നിര്‍ത്തിവച്ചുകൊണ്ടുള്ള വടക്കന്‍ ജില്ലകളിലെ തിയറ്റര്‍ ഉടമകളുടെ സമരം ഭാഗികം. ഏപ്രില്‍ 12 ശനിയാഴ്ച മുതല്‍ സിനിമാപ്രദര്‍ശനം നിര്‍ത്തിവയ്ക്കാനായിരുന്നു ആറ് വടക്കന്‍ ജില്ലകളിലെ തിയറ്റര്‍ ഉടമകളുടെ തീരുമാനം.

എന്നാല്‍ തൃശൂര്‍,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പലയിടങ്ങളിലും വിഷുചിത്രങ്ങള്‍ റിലീസ് ചെയ്തു. പുതിയ ചിത്രങ്ങളുടെ റിലീസ് ഉള്‍പ്പെടെ എല്ലാം നിര്‍ത്തിവച്ച് സമരം ചെയ്യാന്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനാണ് തീരുമാനിച്ചത്.

മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ആറ് തിയറ്ററുകള്‍ക്കെതിരെ എടുത്ത ശിക്ഷാനടപടി സിനിമാവിതരണക്കാര്‍ പിന്‍വലിക്കണമെന്നതായിരുന്നു തിയറ്റര്‍ ഉടമകളുടെ ആവശ്യം. പക്ഷെ ഉത്സവക്കാലമായതിനാല്‍ തിയറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ടുള്ള സമരം പ്രായോഗികമല്ലെന്നാണ് തിയറ്റര്‍ ഉടമകളുടെ വിശദീകരണം.

അതേ സമയം പുതുതായി റിലീസ് ചെയ്യേണ്ട വിഷുചിത്രങ്ങളുടെ പെട്ടികള്‍ എല്ലാം വടക്കന്‍ ജില്ലകളിലെ തിയറ്ററുകളില്‍ എത്തിച്ചിട്ടുണ്ടെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് കിരീടം ഉണ്ണി അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കാത്ത തിയറ്റര്‍ ഉടമകളില്‍ നിന്നും ഫിലിം പെട്ടികള്‍ തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+