ജാനു ജയില്‍മോചിതയായി
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്നു ആദിവാസി ഗോത്രമഹാസഭയുടെ നേതാവ് സി.കെ. ജാനു മോചിതയായി. ജാനുവിനൊപ്പം മറ്റ് 12 പേരെയും വിട്ടയച്ചു.
വിവിധ കേസുകളില്‍ ഹൈക്കോടതി ജാമ്യമനുവദിച്ച സാഹചര്യത്തിലാണ് ഏപ്രില്‍ 12 ശനിയാഴ്ച ജാനുവിനെ ജയില്‍ അധികൃതര്‍ വിട്ടയച്ചത്. ആദിവാസി ഭൂസമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ജാനു വാര്‍ത്താലേഖകരോട് പറഞ്ഞു.
ആദിവാസികള്‍ക്ക് ഭൂമി നല്കിയെന്ന ആന്റണിയുടെയും മന്ത്രി കുട്ടപ്പന്റെയും വാദം കള്ളമാണ്. ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാന്‍ എന്ത് ത്യാഗവും അനുഷ്ഠിക്കാന്‍ തയ്യാറാണ്. അതിശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും ജാനു പറഞ്ഞു.












Click it and Unblock the Notifications