Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി സര്‍ക്കാര്‍ ശശിപ്രഭുവിനെതിരെ

തിരുവനന്തപുരം: കരുണാകരനെ സഹായിക്കുന്നവര്‍ക്കെതിരെയും ആന്റണി വാളോങ്ങുന്നു. ഏറ്റവുമൊടുവില്‍ പാമൊയില്‍ കേസില്‍ സുപ്രീംകോടതിയില്‍ കരുണാകരന് വേണ്ടി വാദിച്ച അഭിഭാഷകന്‍ ശശിപ്രഭുവിനെതിരെയാണ് സംസ്ഥാനസര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നത്.

പാമോയില്‍ കേസില്‍ കരുണാകരന് അനുകൂലമായി സുപ്രീംകോടതിയില്‍ നിന്ന് സ്റേ സമ്പാദിച്ചത് ശശിപ്രഭുവാണ്. പക്ഷെ ശശിപ്രഭു സുപ്രീംകോടതിയിലെ സംസ്ഥാനസര്‍ക്കാര്‍ അഭിഭാഷകനാണ്. അങ്ങിനെയിരിക്കെ സംസ്ഥാനസര്‍ക്കാര്‍ വാദിയായ ഒരു കേസില്‍ എന്തുകൊണ്ട് പ്രതിക്കുവേണ്ടി ഹാജരായി എന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്.

ശശിപ്രഭുവിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ എന്ന സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഇക്കാര്യം നിയമവകുപ്പ് പഠിച്ചുവരികയാണ്. പക്ഷെ പാമോയില്‍ കേസില്‍ ഭാവിയിലും കരുണാകരന് വേണ്ടി ഹാജരാവാന്‍ തന്നെ അനുവദിക്കണമെന്ന് അപേക്ഷിച്ച് ശശിപ്രഭു അയച്ച കത്ത് നിയമവകുപ്പിന് കിട്ടി. പക്ഷെ നേരത്തെ കരുണാകരന് വേണ്ടി ഒരു തവണ സുപ്രീം കോടതിയില്‍ ഹാജരായ ശേഷമാണ് ശശിപ്രഭു ഈ കത്തയച്ചിട്ടുള്ളതെന്ന് നിയമവകുപ്പ് പറയുന്നു.

എന്നാല്‍ താന്‍ കഴിഞ്ഞ എത്രയോ വര്‍ഷമായി കരുണാകരന്റെ അഭിഭാഷകനായിരുന്നുവെന്ന് ശശിപ്രഭു ചൂണ്ടിക്കാട്ടുന്നു. ഇത് രാഷ്ട്രീയവിരുദ്ധമല്ലെന്നും ഭാവിയിലും കരുണാകരന് വേണ്ടി ഹാജരാവാന്‍ അനുവദിക്കണമെന്നും ശശിപ്രഭു മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+