Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഗ്ദാദ് ആഭ്യന്തരകലാപത്തിലേക്ക്

War on Iraq
ബാഗ്ദാദ്: സദ്ദാമിന്റെ തോല്‍വിയോടെ കഴിഞ്ഞ ഏതാനും ദിവസമായി കൊള്ളയും പിടിച്ചുപറിയും നടന്നിരുന്ന ബാഗ്ദാദ് ഇപ്പോള്‍ ആഭ്യന്തരകലാപത്തിലേക്ക് നീങ്ങുന്നു. പകല്‍കൊള്ള നടത്താനെത്തുന്ന ഇറാഖുകാരായ അക്രമി സംഘത്തെ ആയുധമെടുത്ത് നേരിടാന്‍ ബാഗ്ദാദ് നിവാസികള്‍ തീരുമാനിച്ചതോടെ ഒരു ആഭ്യന്തര കലാപത്തിന്റെ സ്ഥിതിവിശേഷമാണിവിടെ.

ഇറാഖിലെ വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, ആസൂത്രണം എന്നീ മന്ത്രാലയങ്ങളുടെ കെട്ടിടങ്ങളില്‍ കവര്‍ച്ച നടന്നു. ഈ കെട്ടിടങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. ബാഗ്ദാദ് നഗരത്തിലെ പ്രധാന മാര്‍ക്കറ്റില്‍ ഒന്നില്‍ നിന്നും പുക ഉയരുന്നുണ്ട്. ബാഗ്ദാദിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ സോഫകളും മേശകളും കസേരകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫ്രിഡ്ജും എല്ലാം കൊള്ളയടിച്ചു.

യുഎസ് പട്ടാളക്കാരാകട്ടെ കൊള്ളയും കൊള്ളിവയ്പും ചേരിതിരിഞ്ഞുള്ള ഇറാഖുകാരുടെ പോരാട്ടവും കണ്ടുനില്ക്കുകയാണ്. ഇറാഖിലെ മുസ്ലിങ്ങള്‍ക്കിടയില്‍ സംഘര്‍ഷം പരമാവധി മൂര്‍ച്ഛിക്കട്ടെ എന്ന നിലപാടാണ് യുഎസിന്. മാത്രമല്ല, ഇറാഖികള്‍ക്കിടയില്‍ ആത്മഹത്യാ സ്ക്വാഡില്‍ പെട്ടവര്‍ ഉണ്ടോ എന്ന സംശയവും യുഎസ് പട്ടാളക്കാരെ ഭയപ്പെടുത്തുന്നുണ്ട്.

അക്രമിസംഘങ്ങള്‍ ആളുകള്‍ തിങ്ങിത്താമസിക്കുന്ന ഇടങ്ങളില്‍ റോന്ത് ചുറ്റുകയാണ്. ആളില്ലാത്ത വീടുകളില്‍ ഉടന്‍ കയറി അവര്‍ മോഷണം നടത്തുന്നു. ഈ അക്രമിസംഘങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകരില്‍ നിന്ന് ഇവര്‍ ക്യാമറയും പണവും തട്ടിപ്പറിച്ചു. സദ്ദാം നഗരത്തിലെ പള്ളിയിലെ മതനേതാക്കള്‍ കൊള്ളയടിക്കല്‍ അവസാനിപ്പിക്കാന്‍ അക്രമികളെ ഉപദേശിക്കുന്നുണ്ട്. ഇതനുസരിച്ച് ചിലര്‍ കൊള്ളയടിച്ച സാധനങ്ങള്‍ പള്ളിയില്‍ കൊണ്ടുവന്നു നല്കുന്നുണ്ട്.

ഇപ്പോള്‍ യുഎസ് മറീനുകള്‍ ബാഗ്ദാദില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷെ കര്‍ഫ്യൂ ലംഘിച്ചുകൊണ്ടും സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അതിക്രമിച്ച് കയറി അക്രമികള്‍ കൊള്ള നടത്തുന്നു. കമ്പ്യൂട്ടറുകളും കസേരകളും പണവും കാറും എല്ലാം അക്രമികള്‍ കൈക്കലാക്കുകയാണ്.

അതേ സമയം ചില നാട്ടുകാര്‍ അക്രമികളെ തടയാന്‍ റോഡില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. തങ്ങളുടെ മുതല്‍ സംരക്ഷിക്കാന്‍ ഇറാഖി കുടുംബങ്ങള്‍ പലരും അക്രമികളെ ആയുധം കൊണ്ട് നേരിടാന്‍ തയ്യാറെടുക്കുന്നു.

യുഎസ് പട്ടാളക്കാരെ കുടുംബങ്ങള്‍ സഹായത്തിന് വിളിക്കുന്നുണ്ടെങ്കിലും സൈന്യം സഹായത്തിന് ചെല്ലുന്നില്ല. യുഎസ് സേന ബാഗ്ദാദിലെ സൈനിക ഇന്റലിജന്‍സ് കേന്ദ്രങ്ങളിലെല്ലാം തിരച്ചില്‍ നടത്തുകയാണ്.

ഇറാഖ് വിട്ടോടുന്ന പലരും യുഎസ് സേനയുടെ വെടിയേറ്റ് മരിക്കുന്നുണ്ട്. ചെക്ക് പോസ്റുകളില്‍ നിര്‍ത്താന്‍ വിസമ്മതിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ യുഎസ് സേന കണ്ണടച്ച് വെടിവയ്ക്കുന്നതാണ് ഇതിന് കാരണം. നസീരിയയില്‍ രണ്ട് കുട്ടികളും മൂന്ന് മുതിര്‍ന്നവരും വെടിയേറ്റ് മരിച്ചത് ഇതിന് ഉദാഹരണമാണ്. ബാഗ്ദാദില്‍ ഒരു ബസ് ഡ്രൈവറും ഇതേ രീതിയില്‍ കൊല്ലപ്പെട്ടു.

ബാഗ്ദാദിലെ നഴ്സിംഗ് കോളെജിലും എഞ്ചിനീയറിംഗ് കോളെജിലും അക്രമികള്‍ കൊള്ളനടത്തി. ജര്‍മ്മന്‍ എംബസി കെട്ടിടത്തിന് മുകളിലെ ഡിഷ് ആന്റിന അക്രമികള്‍ മോഷ്ടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+