Get Updates
Get notified of breaking news, exclusive insights, and must-see stories!

അപാര്‍ 600 കമ്പ്യൂട്ടര്‍ വിദഗ്ധരെ തേടുന്നു

ബാംഗ്ലൂര്‍: യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അപാര്‍ ഇന്‍ഫോടെക് ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ 600 പേരെ ജോലിയ്ക്കെടുക്കുന്നു. 50 ലക്ഷം യു എസ് ഡോളറാണ് ഇവിടങ്ങളില്‍ നിക്ഷേപിക്കുന്നത്.

കമ്പനിയുടെ ഇന്ത്യയിലെ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ എണ്ണം ഇതോടെ1200 ആയി ഉയരും. കഴിഞ്ഞ 15 മാസത്തില്‍ 50 ല്‍ നിന്ന് 600 ആയി ജീവനക്കാരുടെ എണ്ണം ഉയര്‍ന്നെന്ന് അപാര്‍ ഇന്‍ഫോടെക് കോര്‍പ്പറേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജീവ് ശ്രീവാസ്തവ പറഞ്ഞു.

യൂറോപ്പിലെയും യു എസിലെയും മറ്റ് കമ്പനികളുമായി ചേര്‍ന്നാണ് അപാര്‍ ഇന്‍ഫോടെക് വിപണനം നടത്തുന്നത്. വടക്കന്‍ കരോലിന കേന്ദ്രമായ അക്സെന്‍ട്രോണുമായും സ്വിറ്റ്സര്‍ലാന്റ്, നെതര്‍ലാന്റ്സ്, ചെക് റിപ്പബ്ലിക്ക്, ഇസ്രയേല്‍, യു എസ് എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഇഎസ്എസുമായും അപാര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

എബിഎന്‍ അംറോ, അമേരിക്കന്‍ എക്സ്പ്രസ്, നിയോസ്കേല്‍, കോബ്ലറ്റ്, മാര്‍ക്കറ്റ് മാക്സ്, സി- സാം, ക്ലിയര്‍ ട്രാക്ക്, ഇന്‍ഡസ് ഇന്റര്‍നാഷണല്‍ എന്നീ കമ്പനികള്‍ അപാറിന്റെ ഉപയോക്താക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+