പ്രതിപക്ഷം മന്ത്രിസഭ അട്ടിമറിക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം: മന്ത്രിസഭയെ തകര്‍ക്കാന്‍ പ്രതിപക്ഷം യു ഡി എഫിലെ ചില ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനെത്തിയ കേന്ദ്രനിരീക്ഷകരായ ഗുലാം നബി ആസാദുമായും ആര്‍. കെ ധവാനുമായും ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
കോണ്‍ഗ്രസിലെ ചില പ്രശ്നങ്ങള്‍ മുതലെടുത്ത് മന്ത്രിസഭ മറിച്ചിടാന്‍ ശ്രമിച്ച സിപി എമ്മിന്റെ തത്വാധിഷ്ഠിത നിലപാടിന്റെ പരിവേഷം തകര്‍ന്നിരിക്കുകയാണ്. തത്വാധിഷ്ഠിത രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദനാണ് ആരോടുചേര്‍ന്നും മന്ത്രിസഭ അട്ടിമറിച്ച് അധികാരത്തിലെത്താമെന്ന വ്യാമോഹം പ്രകടിപ്പിച്ചത്- ആന്റണി പറഞ്ഞു.












Click it and Unblock the Notifications