അനുരഞ്ജന മാര്‍ഗം തെളിഞ്ഞില്ല
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ യാതൊരു മാര്‍ഗവും തെളിഞ്ഞില്ല.
കേന്ദ്രനിരീക്ഷകരായ ഗുലാം നബി ആസാദും ആര്‍. കെ. ധവാനും ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 10 മുതല്‍ അനുരഞ്ജനത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി ചര്‍ച്ച തുടര്‍ന്നു. അനുരഞ്ജനത്തിനുള്ള സാധ്യത കെ. കരുണാകരനെ ആശ്രയിച്ചാണിരിക്കുന്നതെന്ന് കേന്ദ്രനിരീക്ഷകര്‍ പറഞ്ഞു.
ഹൈക്കമാന്റ് നിലപാടില്‍ യാതൊരു മാറ്റവുമുണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കെ കരുണാകരനും വഴങ്ങാനൊരുക്കമല്ല. കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം തങ്ങളുടെ നിലപാടുമായി മുന്നോട്ടുപോവാനാണ് തീരുമാനിച്ചത്.
മുഖ്യമന്ത്രി എ. കെ. ആന്റണി, കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍, പി. സി. ചാക്കോ എന്നിവര്‍ ഞായറാഴ്ച കേന്ദ്രനിരീക്ഷകരുമായി ചര്‍ച്ച നടത്തി. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്ന ശുഭപ്രതീക്ഷയാണ് ആന്റണി പ്രകടിപ്പിച്ചത്. അതേ സമയം പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗം ഇതേ വരെ തെളിഞ്ഞിട്ടില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
ഐ ഗ്രൂപ്പ് എംഎല്‍എമാരില്‍ ആരും ഇതുവരെ കേന്ദ്രനിരീക്ഷകരെ കണ്ടിട്ടില്ല. എംഎല്‍എമാര്‍ ഒന്നിച്ചെത്തി കേന്ദ്രനിരീക്ഷകരെ കാണാനാണ് നീക്കമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications