മദ്യദുരന്തം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
കൊല്ലം: അഞ്ചാലുംമൂട് കുപ്പണ മദ്യദുരന്തം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഏപ്രില്‍ 13 ഞായറാഴ്ച ആരംഭിച്ചു.
ക്രൈംബ്രാഞ്ച് എസ്പി ദേവസ്യയ്ക്കാണ് അന്വേഷണ ചുമതല. മദ്യദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പൊലീസ്-എക്സൈസ് സംഘം മദ്യവേട്ട നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും ഏതാനും ലിറ്റര്‍ വാഷ് പിടികൂടിയിരുന്നു. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ വ്യാജമദ്യമൊഴുകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ക്രൈംബ്രാഞ്ചും എക്സൈസും ഗൗരവമായാണ് എടുത്തിരിക്കുന്നത്.
ഇതിനിടെ മദ്യം കഴിച്ച് അസ്വസ്ഥതയുണ്ടായ ആറുപേരെകൂടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 68 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications