Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രി തോട്ടം ഉടമകളെ കാണും

കൊച്ചി: പ്രതിസന്ധിയില്‍ കഴിയുന്ന തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി കേന്ദ്ര വാണിജ്യ-നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി തോട്ടം കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും.

റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുമായും ഇന്‍ഫാം നേതാക്കളുമായും ജെയ്റ്റ്ലി ചര്‍ച്ച നടത്തും. കേന്ദ്ര സഹമന്ത്രി വിദ്യാസാഗര്‍ റാവു അദ്ദേഹത്തോടൊപ്പമുണ്ടാവും.

സാര്‍ക്ക് ഇറക്കുമതി ചെയ്യുന്ന ഏലത്തിന് തീരുവ വീണ്ടും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏലം കൃഷിക്കാര്‍ കഴിഞ്ഞ ദിവസം ജെറ്റ്ലിക്ക് നിവേദനം നല്‍കിയിരുന്നു.

നേപ്പാളില്‍ നിന്നും ഗ്വാട്ടിമലയില്‍ നിന്നും ഏലം കള്ളക്കടത്ത് നടത്തുന്നത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. വായ്പയ്ക്കെടുത്ത ഭൂമിയില്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് വിവിധോദ്ദേശ്യ കാര്‍ഡ് നല്‍കണമെന്ന ആവശ്യവും നിവേദനത്തില്‍ ഉന്നയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+