കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാദളുകള്‍ ലയിക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന് ബദലാവാന്‍ ജനതാദള്‍ (യു), ജനതാദള്‍ (എസ്) കക്ഷികള്‍ ലയിക്കുമെന്ന് ജനതാദള്‍ (യു) ദേശീയ വൈസ് പ്രസിഡന്റ് സി. നരസിംഹപ്പ.

ലയനം പൂര്‍ത്തിയാവുംവരെ ജനതാദള്‍(യു) എന്‍ ഡി എയില്‍ തുടരും. ലയനം പൂര്‍ത്തിയായാല്‍ കേന്ദ്രമന്ത്രി ശരദ് യാദവ് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കും.

രണ്ടാേേ മൂന്നോ മാസത്തിനുള്ളില്‍ ജനതാദള്‍ കര്‍ണാടകത്തില്‍ ഒന്നിച്ചുനില്‍ക്കുന്ന ശക്തിയായി മാറും. ദേശീയ തലത്തിലും പിന്നീട് ജനതാദളുകള്‍ ഒന്നിക്കും.

ഉപതിരഞ്ഞെടുപ്പുകളില്‍ ജനതാദള്‍ ഒന്നിച്ചുനിന്ന് മത്സരിച്ചപ്പോള്‍ നേട്ടം കൊയ്യാനായി. ജനതാദള്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ലയനം സംബന്ധിച്ച് രാമകൃഷ്ണഹെഗ്ഡെയും ദേവഗൗഡയും ചര്‍ച്ച നടത്തിയിട്ടുണ്ട്. ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഹെഗ്ഡെ തിരിച്ചെത്തിയാല്‍ കര്‍ണാടകത്തിലെ ലയനനടപടികള്‍ പൂര്‍ത്തിയാവും.

കോണ്‍ഗ്രസും ബി ജെ പിയും കേന്ദ്രത്തില്‍ ഒരു പോലെ പരാജയപ്പെട്ടിരിക്കുകയാണ്. സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ജനതാദള്‍ ഒന്നിക്കേണ്ട സമയമാണിത്- നരസിംഹപ്പ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X