കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ വഴങ്ങുന്നില്ല

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: വിമതസ്ഥാനാര്‍ത്ഥി കോടോത്ത് ഗോവിന്ദന്‍നായരെ മത്സരരംഗത്തുനിന്നും പിന്‍വലിക്കാനുള്ള കേന്ദ്രനിരീക്ഷകരുടെ നിര്‍ദേശത്തിന് കരുണാകരന്‍ വഴങ്ങുന്നില്ല. പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരം കണ്ടെത്താന്‍ ദില്ലിയില്‍ നിന്നെത്തിയ ഗുലാം നബി ആസാദും ആര്‍.കെ. ധവാനും ശ്രമം തുടരുകയാണ്.

ജവഹര്‍നഗറിലെ കരുണാകരന്റെ വീട്ടില്‍ ഏപ്രില്‍ 12 ശനിയാഴ്ച രാത്രി ഒന്നരമണിക്കൂര്‍ നേരും ആസാദും ധവാനും ചെലവഴിച്ചു. പക്ഷെ കരുണാകരനെ അനുനയിപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. ജവഹര്‍നഗറില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് ആസാദും ധവാനും എത്തിയത്. അടച്ചിട്ട മുറിയിലിരുന്നായിരുന്നു ചര്‍ച്ച.

കരുണാകരന് സ്വീകാര്യമായ ഒരു നിര്‍ദേശവും ആസാദിനും ധവാനും മുന്നോട്ട് വയ്ക്കാനുണ്ടായിരുന്നില്ല. ഇവര്‍ തമ്മിലുള്ള ചര്‍ച്ച നീണ്ടതോടെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു. പക്ഷെ കരുണാകരന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ആസാദിനും ധവാനും കാര്യമായി ഒന്നും പറയാനുണ്ടായിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X