കെ.വി.തോമസിനെ മാറ്റണമെന്ന് കരുണാകരന്‍
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ച മന്ത്രി കെ. വി. തോമസിന് ഇനി ഐ ഗ്രൂപ്പില്‍ സ്ഥാനമില്ല. കെ. വി. തോമസിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്നും പകരം ഐ ഗ്രൂപ്പില്‍ നിന്ന് മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കണമെന്നും കെ. കരുണാകരന്‍ കേന്ദ്രനിരീക്ഷകരോട് ആവശ്യപ്പെട്ടു.
കെ. വി. തോമസിനെ മാറ്റുന്നില്ലെങ്കിലും മറ്റൊരാളെ ഐ ഗ്രൂപ്പില്‍ നിന്ന് മന്ത്രിയാക്കണമെന്നാണ് കരുണാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അനുരഞ്ജനത്തിനെത്തിയ കേന്ദ്രനിരീക്ഷകരോട് കരുണാകരന്‍ ഉന്നയിച്ച പല ആവശ്യങ്ങളിലൊന്നാണ് കെ. വി. തോമസിനെ മാറ്റമെന്നത്.
അതേ സമയം കെ. വി. തോമസിനെ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രി എ. കെ. ആന്റണി അംഗീകരിക്കില്ലെന്നാണറിയുന്നത്. ഐ ഗ്രൂപ്പിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാനൊരുങ്ങുന്ന തോമസിനെ സംരക്ഷിക്കേണ്ടത് ആന്റണിയുടെ ആവശ്യമാണ്.
നേരത്തെ ഐ ഗ്രൂപ്പില്‍ നിന്ന് ഒറ്റപ്പെട്ട തോമസ് പേരിന് ഗ്രൂപ്പില്‍ തന്നെ നിന്നതുകൊണ്ട് കാര്യമില്ലെന്ന് ബോധ്യമായിട്ടുണ്ട്. കരുണാകരന്‍ പ്രത്യക്ഷമായി തനിക്കെതിരെ എപ്പോഴും നീങ്ങിയേക്കുമെന്നറിയാവുന്നതുകൊണ്ടാണ് തോമസ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം നിലപാട് തോമസ് സ്വീകരിച്ചത്.
അടുത്ത രാജ്യസഭാ സീറ്റ് വേണമെന്നും ലോക്സഭാ സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴേ ഉറപ്പുനല്‍കണമെന്നും കരുണാകരന്‍ കേന്ദ്രനിരീക്ഷകരോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
രാജ്യസഭാ സീറ്റിന്റെ പേരില്‍ പാര്‍ട്ടി വിട്ടുപോകുന്നത് നല്ല ബുദ്ധിയല്ലെന്ന് ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിനുണ്ട്. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടി വിട്ടുപോകില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications