എല്‍ ഡി എഫ് നേതൃയോഗം ഞായറാഴ്ച
തിരുവനന്തപുരം: ഏപ്രില്‍ 14 തിങ്കളാഴ്ച നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ഇടതുമുന്നണി നേതൃയോഗം ഞായറാഴ്ച ചേരും.
ഇടതുമുന്നണിയുടെ അധികം വരുന്ന നാല് വോട്ടുകള്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ഥി കോടോത്ത് ഗോവിന്ദന്‍ നായര്‍ക്ക് നല്‍കണോയെന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാനുള്ള സുവര്‍ണാവസരമാണിതെങ്കിലും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രത്തെ കുറിച്ച് എല്‍ ഡി എഫിലെ പ്രധാന കക്ഷിയായി സി പി എമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
അധികം വരുന്ന നാല് വോട്ടുകള്‍ കോടോത്തിന് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഏറെക്കുറെ വ്യക്തമാക്കിയിരുന്നെങ്കിലും വ്യത്യസ്തമായ നിലപാടാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനകളില്‍ കണ്ടത്. കോണ്‍ഗ്രസില്‍ പടലപിണക്കങ്ങള്‍ സാധാരണമാണെന്നും അധികം വരുന്ന വോട്ടുകള്‍ കോടോത്തിന് നല്‍കുമോയെന്നത് വെറും സാങ്കല്പികമായ കാര്യം മാത്രമാണെന്നുമാണ് പിണറായി പറഞ്ഞത്. നയപരമായ കാര്യങ്ങളില്‍ പലപ്പോഴും വി എസും പിണറായിയും വിരുദ്ധചേരികളിലാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും പ്രസ്താവനകളിലെ അന്തരം.
എന്നാല്‍ കോണ്‍ഗ്രിലെ പ്രതിസന്ധി മുതലെടുക്കണമെന്ന അഭിപ്രായമാണ് എല്‍ഡിഎഫിലെ മറ്റെല്ലാ കക്ഷികള്‍ക്കുമുള്ളത്. കെ. കരുണാകരനെ എന്‍സിപിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ പോലും നടന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും ആന്റണിയെ ഒറ്റപ്പെടുത്താനുള്ള അവസരം ഉപയോഗിക്കണമെന്ന നിലപാടാണുള്ളത്.












Click it and Unblock the Notifications