ഇന്ത്യാ-പാക് സംഘര്‍ഷം ഉടന്‍: സിഐഎ
വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഏത് സമയത്തും പൊട്ടിപ്പുറപ്പെട്ടേയ്ക്കാമെന്ന് അമേരിക്കയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎ. ആണവായുധങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന വടക്കന്‍ കൊറിയ ഉള്‍പ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളെയും യുഎസ് നേരിടേണ്ടിവരുമെന്നും സിഐഎ പറയുന്നു.
ഈയിടെ നടന്ന ഒരു സെമിനാറില്‍ യുഎസിന്റെ നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സീസ് ചെയര്‍മാന്‍ റോബര്‍ട്ട് എല്‍. ഹച്ചിംഗ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സെമിനാറിന്റെ റിപ്പോര്‍ട്ട് ഈയിടെ സിഐഎ പ്രസിദ്ധീകരിച്ചു.
വടക്കന്‍ കൊറിയ ഇതിനകം ഒന്നോ രണ്ടോ അണുബോംബുകള്‍ വികസിപ്പിച്ചിരിക്കാമെന്നും സിഐഎ പറയുന്നു. ആണവനിരായുധീകരണ കരാര്‍ മരിച്ചിരിക്കുകയാണെന്നും സിഐഎ അഭിപ്രായപ്പെടുന്നു.
പാകിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് ആധുനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ഒരു രാജ്യം ചൈനയാണ്. പാകിസ്ഥാന് 40-എഫ് 7 ഫൈറ്റര്‍ വിമാനങ്ങള്‍ നല്കാനും ഈയിടെ ചൈനയും പാകിസ്ഥാനും കരാറായിട്ടുണ്ട്.












Click it and Unblock the Notifications