Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ് പൊലീസും യുഎസ് സേനയും ഒന്നിച്ച്

War on Iraq
ബാഗ്ദാദ്: പകല്‍ക്കൊള്ളയുടെയും പിടിച്ചുപറിയുടെയും അരാജകത്വത്തില്‍ നിന്നും ബാഗ്ദാദിനെ കരകയറ്റാന്‍ യുഎസ് സേനയോടൊപ്പം ഇറാഖി പൊലീസും രംഗത്ത്. കൊള്ളക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ ഇരു സേനയും തുടര്‍ച്ചയായി ബാഗ്ദാദ് നഗരത്തില്‍ പട്രോള്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാഗ്ദാദില്‍ സമാധാനം പുനസ്ഥാപിക്കാനാവുമെന്നാണ് വിശ്വസിക്കുന്നത്.

ആത്മഹത്യാ സ്ക്വാഡുകള്‍ രംഗത്തുണ്ടെന്നതിനാലാണ് യുഎസ് സേന ഇത്രയും ദിവസമായി പ്രശ്നത്തില്‍ ഇടപെടാതിരുന്നത്. എന്നാല്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും യുഎസ് സേനയുടെ നിസ്സംഗതയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നതോടെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറായിരിക്കുകയാണ്. ക്രമസമാധാന നില സ്ഥാപിക്കാന്‍ യുഎസില്‍ നിന്നും 1,200 സൈനികര്‍ കൂടുതലായി എത്തി. അതിനായി അവര്‍ ഇറാഖി പൊലീസിന്റെ കൂടി സഹായം തേടിയിരിക്കുകയാണ്.

തോക്കേന്തിയ പൗരന്മാരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കാനാണ് നിര്‍ദേശമെന്ന് ഇറാഖി പൊലീസ് കേണല്‍ മൊഹമ്മദ് സാകി പറഞ്ഞു. ബാഗ്ദാദിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കൊള്ള ചെയ്തപ്പോള്‍ രാസ-ജൈവായുധങ്ങള്‍ സംബന്ധിച്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്.

കഴിഞ്ഞ ദിവസം ഇറാഖി ദേശീയ മ്യൂസിയവും അക്രമികള്‍ കൊള്ളയടിച്ചു. 7,000 വര്‍ഷം വരെ പഴക്കമുള്ള പുരാവസ്തുക്കളും മറ്റും തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ സദ്ദാമിന്റെ ശാസ്ത്ര ഉപദേശകന്‍ അമര്‍ അല്‍- സാദി കീഴടങ്ങി. ഇറാഖില്‍ കൂട്ടനാശത്തിനുതകുന്ന രാസ-ജൈവ-ആണവായുധങ്ങള്‍ ഉണ്ടോ എന്ന കാര്യം അല്‍-സാദിയ്ക്കറിയാമെന്ന് യുഎസ് കരുതുന്നു.

ആത്മഹത്യാ സ്ക്വാഡുകള്‍ക്ക് ഉപയോഗിക്കാനുള്ള 310ഓളം കുപ്പായങ്ങള്‍ യുഎസ് മറീനുകള്‍ ബാഗ്ദാദില്‍ കണ്ടെത്തി. ഇതില്‍ 160 എണ്ണത്തിലും സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചിട്ടുള്ളവയാണ്.

ബാഗ്ദാദില്‍ ഒരു യുഎസ് സൈനികന്‍ വെടിയേറ്റ് മരിച്ചു. ഒരു പരിശോധന കേന്ദ്രത്തില്‍ വച്ചാണ് സിറിയന്‍ പാസ്പോര്‍ട്ടുള്ള ഒരാള്‍ യുഎസ് സൈനികനെ വെടിവച്ച് കൊന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+